വത്യസ്ഥ രീതികളില്‍ ധാരാളം പാചക പരീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ള ഒരു വിഭവമാണ് ബിരിയാനി, അവരവര്‍ ചെയ്തു വരുന്ന രീതിയില്‍ ചെറിയ ചില വത്യാസങ്ങള്‍ വരുത്തി രുചി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. എന്റെ വീട്ടില്‍ ചിക്കന്‍ ബിരിയാനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു ഇവിടെ വിവരിക്കാം ഇതിലെ പോരായ്മ എന്താണെന്നും അതല്ല വേറെന്തു ചെയ്താല്‍ ഞങ്ങളുടെ ബിരിയാനി ഇനിയും രുചികരമാകുമെന്നും കൂട്ടുകാര്‍ പറഞ്ഞുതരുമല്ലോ!!!
ബിരിയാനി ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് വീട്ടില്‍ കൈ അകലത്തില്‍ വേണ്ട സാധനങ്ങള്‍ അക്കമിട്ടെഴുതിയിരിക്കുന്നു ഒപ്പം തന്നെ എന്ത് ചെയ്യണമെന്നും.
1. ചിക്കന്‍ ഒരു കിലോ തൊലിയില്ലാതെ വലിയ കഷണങ്ങളായി മുറിച്ചത് (വൃത്തിയായി കഴുകണം)
2. മുളക് പൊടി അര സ്പൂണ്‍
3. മല്ലി പൊടി മൂന്നു സ്പൂണ്‍
4. മഞ്ഞള്‍ പൊടി അര സ്പൂണ്‍
5. ഗരം മസാല പൊടി ഒരു സ്പൂണ്‍
6. കുരുമുളക് പൊടി അര സ്പൂണ്‍
7. ഷാ ജീരകം പൊടി അര സ്പൂണ്‍
8. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (ഇതാണ് സൗകര്യം) രണ്ട് സ്പൂണ്‍
9. അണ്ടിപരിപ്പ് 5 എണ്ണം പൊടിച്ചത്
10. അരക്കപ്പു തൈര്
11. ഉപ്പ് ആവശ്യത്തിന്
12. വിനാഗിരി ഒരു സ്പൂണ്‍
13. തക്കാളി ഒന്ന് ചെറുതായി മുറിച്ചത്
14. പച്ചമുളക് 10 എണ്ണം കീറി വെച്ചത്
15. കുറച്ച് പൊതിന ഇലയും മല്ലിയിലയും ചെറുതായി അരിഞ്ഞത്
(ഉള്ളിയെ മറന്നതല്ല പുറകെ വരുന്നുണ്ട്)
ഇതെല്ലാം കൂടി ചിക്കന്‍ കഷണങ്ങളുടെ കൂടെ അരക്കപ്പ് വെള്ളവും കൂടി ചേര്‍ത്ത് കൂട്ടി കുഴച്ചു അവിടെ കുറച്ച് നേരം വെക്കുക. വേറെയും ചില പരിപാടികള്‍ ചെയ്യാന്‍ ഉണ്ട്. ബിരിയാനി ഉണ്ടാക്കുമ്പോള്‍ time management പ്രധാനമാണ് ഇല്ലെങ്കില്‍ രാവിലെ തുടങ്ങിയാല്‍ വൈകിട്ടേ ബിരിയാനി കഴിക്കാന്‍ പറ്റുകയുള്ളൂ.
ഇനി ചെയ്യേണ്ടത്
16. ബസ്മതി, long grain rice, ജീര റൈസ് ഇതില്‍ ഏതെന്കിലും അഞ്ചു ഗ്ലാസ് വേണം (പോക്കറ്റിലെ പണം അനുസരിച്ച്)
ഈ അരി വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക ബാക്കി കാരിയങ്ങള്‍ക്ക് അര മണിക്കൂറോളം എടുക്കും, ചിക്കനും അരിയും അങ്ങനെ അവിടിരിക്കട്ടെ. നമുക്ക് അടുത്ത പണി തുടങ്ങാം.
17. സവാള ഇടത്തരം മൂന്നെണ്ണം
18. എണ്ണ ഒരു കപ്പ്
പുറത്തെ തൊലി കളഞ്ഞു കഴുകി സവാള കനം കുറച്ചരിയുക, ഇതൊരു കലയാണ് തനിയെ പഠിക്കണം ഈ സമയത്ത് നഖമോ വിരല്‍ തുംബുകളോ ഉള്ളിയോടൊപ്പം അരിയാതെ ശ്രദ്ധിക്കണം, കണ്ണുനീര് വീഴുകയാണെങ്കില്‍ അതനുസരിച്ച് ഉപ്പിന്റെ അളവ് വത്യാസപ്പെടുത്തുക.
ഇനി കുറച്ച് എണ്ണയില്‍ (ഞങ്ങള്‍ sunflower oil ആണുപയോഗിക്കുന്നത്) രണ്ടു വീതം ഗ്രാമ്പൂ, ഏലക്ക ഒരു ചെറിയ കഷണം പട്ട അരിഞ്ഞ ഉള്ളി എന്നിവ കുറച്ച് ഉപ്പും ചേര്‍ത്ത് മൊരിയുന്നതു വരെ വറക്കുക,
ഇത് വേറൊരു പരന്ന പാത്രത്തിലേക്ക് എണ്ണവലിയാന്‍ മാറ്റി വെക്കുക (ഇങ്ങനെ വറുത്ത ഉള്ളി ഒരു സൊല്പം തിന്നു നോക്കൂ പിന്നെയും തിന്നാന്‍ തോന്നും)
19. നെയ്യ് മൂന്നു സ്പൂണോളം
20. ഗ്രാമ്പൂ, ഏലക്ക എട്ടെണ്ണം വീതം, കറുവ പട്ട കുറച്ച്, ബേ ഇല ഒരു ചീന്ത്
21. ചെറു നാരങ്ങ ഒന്ന്
22. പാല്‍ കാല്‍ കപ്പില്‍ ഒരു നുള്ള് കുംകുമ പൂവ് ഇട്ടു വെക്കുക.
ഇനി ചോറ് വെക്കാനായി ഒരു പാത്രം അടുപ്പില്‍ വെക്കുക (തീ കത്തിക്കാന്‍ മറക്കരുത്)
പത്രം ചൂടാകുമ്പോള്‍ മൂന്നു സ്പൂണ്‍ നെയ്യൊഴിക്കുക ഇതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവ പട്ട, ബേ ഇല എന്നിവ ചേര്‍ക്കുക, ഇത് കരിയുന്നതിനു മുന്‍പ് തന്നെ അതിലേക്കു ആദ്യം ഒരുഗ്ലാസ് വെള്ളമൊഴിക്കുക തുടര്‍ന്ന് എഴുഗ്ലാസ് വെള്ളവും ഒഴിക്കണം, ഇതിലേക്ക് ചെറു നാരങ്ങ മുറിച്ചു നീരോഴിക്കുക, ആവശ്യത്തിന് ഉപ്പിടാന്‍ മറക്കരുത്. (ഒരല്പം കഥ നമ്മുടെ അഞ്ചു ഗ്ലാസ് അരിവേകുന്നതിനു പത്തു ഗ്ലാസ് വെള്ളമാണ് വേണ്ടത് എന്നാല്‍ ചിക്കനില്‍ നിന്ന് വെള്ളം വിട്ടുകിട്ടുന്നത് കൊണ്ട് രണ്ടുഗ്ലാസ് കുറച്ചു വെള്ളം വെച്ചാല്‍ മതി)
ഈ സമയത്ത് വേറൊന്നു ചെയ്യാനുണ്ട്, വറുത്തു വെച്ചിരിക്കുന്ന ഉള്ളിയില്‍ നിന്ന് മുക്കാല്‍ ഭാഗത്തോളം എടുത്തു മിക്സിയിലിട്ടു പൊടിക്കുക, അല്ലെങ്കില്‍ കൈകൊണ്ടു ഞെരടി പൊടിച്ചാലും മതി. ഈ പൊടി അരപ്പു പിരട്ടി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കുക.
ബിരിയാനി പാത്രത്തിലെ വെള്ളം അപ്പോഴേക്കും തിളച്ചിട്ടുണ്ടാകും, ഇതിലേക്ക് കുതിര്‍ത്തു വെച്ചിരിക്കുന്ന അരി കഴുകി ഇടുക, 10 മിനിട്ടിനുള്ളില്‍ വെള്ളം വറ്റിതുടങ്ങുകയും അരി പകുതി വേവിലെത്തുകയും ചെയ്യും അപ്പോള്‍ തീ അണക്കുക.
ഇനി ബിരിയാനി വെക്കാനുദ്ദേശിക്കുന്ന പാത്രം എടുത്ത് അരപ്പു ചേര്‍ത്തു വെച്ചിരിക്കുന്ന ചിക്കന്‍ അടിയില്‍ നിരത്തുക അതിനു മുകളിലായി പകുതി വെന്ത ചോറും നിരത്തുക എന്നിട്ട് അടച്ചു വെച്ച് അഞ്ചു മിനിട്ട് ചെറിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം അടപ്പ് തുറന്നു ചോറില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി കുംകുമ പൂ കലര്‍ത്തി വെച്ച പാല്‍ ഒഴിക്കുക എന്നിട്ട് മാറ്റി വെച്ചിരുന്ന വറുത്ത ഉള്ളിയും കുറച്ചു പൊതിന, മല്ലി ഇലകള്‍ ചെറുതായി മുറിച്ചതും മുകളില്‍ വിതറുക, അല്പം പൈനാപ്പിള്‍ എസ്സെന്‍സ് ചേര്‍ത്താല്‍ നല്ല മണവും കിട്ടും. പാത്രം നല്ലതുപോലെ അടച്ചു വെച്ച് ചെറിയ ചൂടില്‍ 15 മിനിട്ട് ധം ചെയ്യുക. (അടപ്പ് ശരിയായി ചേരുന്നതല്ലെന്കില്‍ അലുമിനിയം ഫോഇല്‍ കൊണ്ട് സീലുചെയ്യുക)
ഇതാണ് ഞങ്ങള്‍ വെക്കുന്ന ബിരിയാനി, ഏകദേശം രണ്ടര മണിക്കൂറില്‍ തയാറാകും.
ഇത് കൊള്ളാം...
ReplyDeleteഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചു. സമ്മാനമായി ബിരിയാണി തന്നതില്‍ വലിയ ആഹ്ലാദം... ചിക്കന്‍ കഷണങ്ങല്‍ നീക്കി വെച്ച് ഞാന്‍ ബിരിയാണി കഴിച്ചുകൊള്ളാം...
പോസ്റ്റുകള്‍ തുടര്‍ന്ന് വായിക്കുവാന്‍ ഈ മെയില്‍ സബ്സ്ക്രിപ്ഷന്‍ എടുത്തിട്ടുണ്ട്...
ആ സബ്സ്ക്രിപ്ഷന്‍ പ്രോഗ്രാം വര്‍ക്കാവുകയില്ല... സാരമില്ല. ഫോളോവര്‍ ആയതുകൊണ്ട് ഡാഷ് ബോര്‍ഡില്‍ വരുമല്ലോ....
ReplyDeleteനന്ദി എന്ന് വീണ്ടും വീണ്ടും പറയാൻ മാത്രമേ കഴിയു.I feel honored, wish you all the best Echmukutty
ReplyDeleteഞാന്‍ ഈ ബൈജു ചുള്ളനേ തപ്പി നടക്കുവായിരുന്നു
ReplyDeleteഇന്നാണ് തടഞ്ഞത് , അതു തടഞ്ഞപ്പൊള്‍ കുശാലായി ..
ഈ ബിരിയാണി നാളെ " വെള്ളിയാഴ്ച " തന്നെ പരീക്ഷിക്കാം ..
കൂടെ കൂടിയേട്ടൊ , ഇനിയെന്നും ശല്യം പൊലെ കൂടെ കാണും
ബിരിയാണിയാശംസകള്‍ .. സ്നേഹം ..
എന്റെ ബ്ലോഗിലേക്ക് വന്നതിനും ഞാനെഴുതിയ കുറിപ്പുകൾ വായച്ചതിലും അതിയായ സന്തോഷമുണ്ട്,
Delete