കൈലാഷ് സത്യര്‍തി, ഇദ്ധേഹത്തിനു 60 വയസ്സാണു പ്രായം. 1980 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീ യര്‍ ഉദ്യോഗം രാജിവെച്ചു ബച്പന്‍ ബചാവോ അന്ദോളന്‍ എന്ന സംഘടന സ്ഥാപിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ കീഴില്‍ മഹാത്മാഗാന്ധിയുടെ പാരമ്പര്യം മുറുകെ പിടിച്ചു ധാരാളം സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി. സാമ്പത്തിക ലാഭത്തിനു വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ ധീരമായ മുന്നേറ്റങ്ങളാണു കൈലാഷ് സത്യര്‍തി നടത്തിയതു. അദ്ധേഹം ഈ സമ്മാനം അടിമത്തം അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയണു.
മലാല യൂസഫ്സയി, 17 വയസ്സാണു ഇപ്പോള്‍ പ്രായം പാകിസ്താനിലെ സ്വാത്ത് എന്ന പ്രദേശത്തു ജനനം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെയും അതു വഴിയുള്ള സ്ത്രീ മുന്നേറ്റത്തിന്‍റെയും മുഖമുദ്രയായി ലോകം ഇന്നു കാണുന്നതു ഈ പെണ്‍കുട്ടിയെയാണു. എല്ലാ വിഭാഗത്തിലുമായി ഇന്നു വരെ നോബല്‍ സമ്മാനം ലഭിച്ചവരില്‍ ഏറ്റവും ചെറു പ്രായത്തില്‍ തന്നെ ഇങ്ങനെയൊരു ബഹുമതി നേടുന്ന വ്യക്തി കൂടിയാകുകയണു മലാല. 2011 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ മൂന്നു സ്ത്രീകളില്‍ ഒരാളായ തവക്കൊല്‍ കര്‍മാന്‍ ആണു ഇതിനു മുന്‍പു ഈ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അവര്‍ക്കന്നു 32 വയസ്സാണു പ്രായം. ഇതിനകം തന്നെ മലാല ലോക ശ്രദ്ധയും പലവിധ ബഹുമതികളും നേടുകയും ചെയ്തിട്ടുണ്ട്.
നോബല്‍ കമ്മിറ്റി ഒരു പ്രസ്താവനയില്‍ പറഞ്ഞതു ഇങ്ങനെയാണു. നന്നേ ചെറുപ്പത്തില്‍ത്തന്നെ മലാല യൂസഫ്സയി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടു മത്രമല്ല അവരവരുടെ ജീവിത നില മെച്ചപ്പെടുത്തുന്നതിനു വേണ്ടി കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്ക്‌ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിനു ഉദാഹരണം കൂടിയാണു മലാല യൂസഫ്സയി. അപകടകരമായ സാഹചര്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന്‍റെ വ്യ്ക്താവായി മലാല യൂസഫ്സയി മറി.
കൊള്ളാം ഭായ്
ReplyDeleteഎന്റെ ആദ്യ സന്ദർശനമാണിവിടെ കേട്ടൊ
ഇവിടേക്കു വന്നതിലും വായിച്ചതിലും വലിയ സന്തോഷം, നന്ദി
ReplyDelete