മനുഷ്യനു വിനാശകരമായ പലതും നാമിവിടെ ഉത്പാതിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ആ കൂട്ടത്തില്‍ പെട്ട ഒന്നാണു, അടക്ക (പാക്ക്) പ്രധാന ഘടകമായി ചേര്‍ത്തുല്‍പാതിപ്പിക്കുന്ന പാന്‍ മസാല. ഇരുപത്തിമൂന്നോളം സംസ്ഥാനങ്ങളിലും അഞ്ചു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗുട്ട്കയുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. ബാക്കിയിടങ്ങളില്‍ക്കൂടി അടുത്തു തന്നെ ഗുട്ട്കയുടെയും പാന്‍ മസാലയുടേയും വില്‍പന നിരോധിക്കാനുള്ള നടപടി എടുത്തു വരുന്നു. പരസ്യമായ വില്‍പന നടക്കുന്നില്ല എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഈ നിരോധനം കൊണ്ടൂ കാര്യമായ പ്രയോജനം ഒന്നുമുണ്ടായില്ല എന്നതാണു പൊതുവെ കാണാന്‍ കഴിയുന്നതു. നിയമപരമായി പാന്‍ മസാല, ഭക്ഷണ സാധനങ്ങളുടെ പരിധിയില്‍ വരുന്നതു കൊണ്ടാണു അതിനെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമ പരിരക്ഷ ലഭിക്കുന്നതു. എന്നാല്‍ സിഗററ്റും ബീഡിയും നിരോധിക്കുന്നതില്‍ ഇപ്പോള്‍ നമുക്കു ചില നിയമ പ്രശ്നങ്ങളുണ്ട്.
പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ ഉള്ള ഒരാചാരമാണു ഭക്ഷണത്തിനു ശേഷം പാന്‍ മസാല കഴിക്കുക എന്നതു. വായ ശുദ്ധി വരുത്തുക എന്നതോടൊപ്പം തന്നെ നല്ല ദഹനത്തിനും ഇതു ഉതകും എന്നാണു കരുതപ്പെട്ടിരുന്നതു. ചില പരിപ്പുകള്‍, ഔഷധ ഇലകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഒരു ചേരുവയാണു ആദ്യ കാലത്തു പാന്‍ മസാലയായി ഉപയോഗിച്ചിരുന്നതു. വീടുകളിലും ഭക്ഷണ ശാലകളിലും ഇപ്പോളും അവരുടേതായ രീതിയില്‍ പാന്‍ മസാല ഉണ്ടാക്കാറുണ്ടു. വായ ശുദ്ധീകരണത്തിനു പുതിയ ഉപാധികള്‍ വരുന്നതിനു മുന്‍പു ഈ ആവശ്യത്തിനു പാന്‍ മസാല ഉപയോഗിച്ചിരുന്നു. ചില ചേരുവകള്‍ ബാക്റ്റീരിയക്കെതിരെ പ്രവര്‍ത്തിക്കുന്നതു കാരണം വായയുടേയും പല്ലിന്‍റെയും ആരോഗ്യത്തിനു ഇതുപോലെയുള്ള പാന്‍ മസാല വളരെ നല്ലതാണു.
പാന്‍ മസാലയില്‍ പുകയില ചേരുമ്പോള്‍ ആണു അതു ഗുട്ട്കയാകുന്നതു. 1975 മുതലാണു വ്യവസായികമായി ഇന്ത്യയില്‍ പാന്‍ മസാല സംസ്കരിച്ചെടുക്കാനും ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കാനും തുടങ്ങിയതു. വില്‍പന തന്ത്രങ്ങളുടെ ഭാഗമായി ജനങ്ങളിലേക്കെത്തിച്ച പരസ്യങ്ങളും ഫ്രീ സാമ്പിളുകളും വലിയ ഒരു ജന വിഭാഗത്തെ പാന്‍ മസാല ചവക്കുന്ന സ്വഭാവത്തിനു അടിമകളാക്കി. ഇതില്‍ ഇന്ത്യയിലെ പതിനഞ്ചു വയസില്‍ താഴെയുള്ള 50 ലക്ഷത്തോളം കുട്ടികളും ഉള്‍പ്പെടുമെന്നു പറയുന്നു. പുകയിലയും അടക്കായും ചേര്‍ന്നു വരുമ്പോള്‍ അതുപയോഗിക്കുന്നവര്‍ ആ ശീലത്തോടു തീവ്രമായി അടിമപ്പെട്ടു പോകും. വായിലെ നേരിയ തൊലിയില്‍ ചെറു കീറല്‍ ഉണ്ടാക്കാനായി ചില ബ്രാണ്ടുകളില്‍ ഗ്ളാസ്സ് പൊടി ചേര്‍ക്കാറുണ്ടെന്നും അറിയുന്നു, അതു വഴി പെട്ടെന്നു അധിക കിക്കുണ്ടാകും. ഗുട്ട്കയില്‍ ചേര്‍ക്കുന്ന പുകയിലയിലും, അടക്കയിലുമുള്ള നിക്കോട്ടിന്‍ പെട്ടെന്നു രക്തത്തില്‍ എത്തിച്ചേരാന്‍ ഗുട്ട്കയുടെ pH കൂട്ടി ആല്‍കലൈന്‍ ആക്കും. ഇതോടൊപ്പം മറ്റ് മാരക ലോഹ മൂലകങ്ങളും കൂടി ചേര്‍ന്നു ഗുട്ട്കയും പാന്‍ മസാലയും മനുഷ്യന്‍റെ ആരോഗ്യത്തിനു വലിയ വെല്ലുവിളികളാണു ഉയര്‍ത്തുന്നതു.
അമിതമായ ഗുട്ട്ക ഉപയോഗം കാരണം വായ തുറക്കാന്‍ പ്രയാസം വരുന്ന OSF (Lockjaw) അസ്സുഖം ബധിച്ച ഒരു കുട്ടി |
ഗുട്ട്ക, പാന്‍ മസാല എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു അതിന്‍റെ ദോഷഫലങ്ങളും അറിയാം. എന്നാല്‍ ഈ ശീലത്തിനടിമപ്പെട്ടവര്‍ക്കു അതു ഉപയോഗിക്കാതിരിക്കാന്‍ ആകില്ല, കാരണം അത്രയേറെയാണു ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുമ്പൊള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. പുതിയ തലമുറയെങ്കിലും ഈ ശീലത്തിനു അടിമപ്പെടാതിരിക്കാന്‍ ശക്തമായ ബോധവത്കരണം നടത്തുകയെ വഴിയുള്ളൂ. ഗുട്ട്ക, പാന്‍ മസാല എന്നിവ നിരോധിച്ച സംസ്ഥാനങ്ങള്‍ അതോടൊപ്പം വേറൊരു ഉത്തരവദിത്തംകൂടി എടുക്കുന്നുണ്ട്. അതായതു നിരോധനം ഫലപ്രദമാകാന്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളേയും മറ്റു സാമൂഹിക സംഘടനകളേയും സമുന്വയിപ്പിച്ചുകൊണ്ടൂള്ള ഒരു ശ്രമം, പക്ഷേ അഴിമതിയുടെ അതിപ്രസരം ഈ ശ്രമങ്ങളെ ഫലവത്താക്കുന്നില്ല. അതുകൊണ്ടു തന്നെ ആവശ്യക്കാര്‍ക്ക് വേണ്ട സാധനം കൂടിയ വിലക്കു യഥേഷ്ടം രഹസ്യമായി ലഭ്യമാണു.
കഴിഞ്ഞ ഒന്നു രണ്ട് ദശകങ്ങള്‍ക്കിടയില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവു പ്രകടമാണു. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതും പിന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണു അതിനു വഴി വെച്ചതു. അതുകൊണ്ട് ഇത്തരം ലഹരി വസ്തുക്കളുടെ നിരോധനത്തോടൊപ്പം പുതിയ തലമുറയെങ്കിലും ഈ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനുള്ള ആശയ പ്രചരണവും ആവശ്യമാണു. ഇന്നു വളരെ അധികം പ്രചാരത്തിലുള്ളതും ചെറുപ്പക്കാര്‍ ധാരാളമായി ഉപയോഗിക്കുന്നതുമായ സോഷ്യല്‍ മീഡിയകളിലൂടെ ഗുട്ട്ക, പാന്‍ മസാല എന്നിവയുടെ ദുരുപയോഗത്തിനെതിരായി ബോധവത്കരണം നടത്താന്‍ കഴിയും. നാമെല്ലാവരും അങ്ങനെയൊരു ശ്രമം ബാധ്യതയായി എറ്റെടുത്തു നടത്തണം എന്നതു ഈ കാലത്തിന്‍റെ ആവശ്യമാണു.
സമൂഹത്തിന് ഉതകേണ്ട കുറിപ്പ് ..
ReplyDeleteപക്ഷേ ആരും വന്നു നോക്കിയതായി കാണുന്നില്ല ..
പുകവലി , മറ്റ് കണ്ണുകളില്‍ കാഴ്ചയാകുന്നുണ്ട് ..
പാന്‍ മസാല സുഖമായി വായില്‍ ഇട്ട് ചവക്കാം
വീട്ടിലോ നാട്ടിലോ ഇന്നും അതിനൊരു തടസ്സം
മറ്റുള്ളവര്‍ പറയുന്നത് കാണുന്നില്ല അധികമായി തന്നെ .
അറിവുകളുടെ പരിമിതമാകാം , ചോദിച്ചാല്‍ എന്തെങ്കിലും
പറഞ്ഞ് ഒഴിയുകയും ചെയ്യാം , പുകവലി കുറഞ്ഞ്
മറ്റ് പലതിലേക്കും ചെറുപ്പം പൊയതും അതാണ്
എതു പരിത സ്ത്ഥിതിയിലും അതുപയോഗിക്കാന്‍
സുഖമായി കഴിയുമെന്നെത് തന്നെയാണ് അതിന്റെ വിജയവും .
ശക്തമായ ബോധവല്‍ക്കരണം കൊന്റെ ഇതിന് തടയിടാനാകൂ
നിരോധനത്തിനോടൊപ്പൊം അതും കൂടി വേണം ..
നല്ല കുറിപ്പ് ബൈജൂ , സ്നേഹാശംസകള്‍
റിനി,
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. പുകയില ചവക്കുന്നതിനു സമൂഹത്തിലും കുടുംബത്തിലും കുറച്ചൊക്കെ സ്വീകാര്യതയുണ്ടു എന്നാല്‍ പുകവലിക്കു അത്രയും സ്വീകാര്യത ലഭിക്കുന്നില്ല, പ്രത്യേകിച്ചും കുട്ടികള്‍ അങ്ങനെ ചെയ്യുമ്പോള്‍.
അറിഞ്ഞാലും ദു:ശ്ശീലങ്ങള്‍ മാറ്റാന്‍ പ്രയാസമാകും പലര്‍ക്കും... നാളെ അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനമാണ്.. പുകയില ബിസ്സിനസ്സില്‍ കോടികളൂടെ കച്ചവടമുള്ളതുകൊണ്ട് ഭരണാധികാരികള്‍ മൌനം പാലിക്കുകയേയുള്ളൂ...
ReplyDeleteനന്നായി എഴുതി.. അഭിനന്ദനങ്ങള്‍.
കര്‍ണാടക സര്‍ക്കാരില്‍ നിന്നു ആ നിരോധന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു കരുതുന്നു. 300 കോടി രൂപയാണു അവര്‍ക്ക് VAT ഇനത്തില്‍ നഷ്ടമാകുന്നതു എന്നും പറയുന്നു. എച്മിക്കുട്ടി ഇതു വായിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ഒരു സന്തോഷവും പ്രചോദനവുമാണു.
ReplyDeleteപാനിന്റെ ആഫ്ട്ടർ പാനിക്ക്കൾക്കൊപ്പം
ReplyDeleteചില ഗുണഗണങ്ങളും ഇവിടെയുണ്ടല്ലോ
വളരെ നല്ല പോസ്റ്റ് ആണ് ഇതു.... ചേട്ടാ ചില കൂട്ടുകെട്ടിൽ പെട്ട് എന്റെ ഒരു ഫ്രണ്ട് ഇതിൽ അഡിക്ടഡ് ആണ്... മനസുകൊണ്ട് നിർത്തണം നിർത്തണം എന്ന ചിന്ത എന്നും തോന്നും അവൻ എന്നോട് പറയും .... പറ്റുന്നില്ല ഈ ദുശീലം മാടിയെടുക്കാൻ എന്താണ് ഒരു വഴി... അവൻ ആകെ ടെൻഷൻ aanu.. ഇതു അവൻ നിർത്തിയതായിരുന്നു... ബട്ട് 3ഡേയ്‌സ് ഒക്കെ കഴിയുമ്പോ അവനു അത് കിട്ടാതെ പറ്റുന്നില്ല.. ഒരു നേരം മാത്രം ആക്കി ചുരുക്കി പതുക്കെ കുറക്കാം എന്ന് ആണ് അവൻ ഞങ്ങളോട് പറഞ്ഞത്.... ബട്ട് വാങ്ങി കഴിയുമ്പോ അത് അവനെ കാണുന്ന ടൈമിൽ ഒക്കെ ഇതു യൂസ് ചെയ്യുന്നതായി തോന്നി
ReplyDelete